കൊച്ചി: സാമൂഹിക നീതി നിഷേധിക്കപ്പെട്ട ജനതയുടെ കൂട്ടായ്മയാണ് ബി.ഡി. ജെ. എസ് എന്ന് എറണാകുളത്തെ എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണൻ പറഞ്ഞു. ലോക്‌സഭാ മണ്ഡലം നേതൃയോഗത്തോടനുബന്ധിച്ചുള്ള സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ. നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. എൻ.ഡി .എ ജില്ലാ കൺവീനറും ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റുമായ അഡ്വ. ശ്രീകുമാർ തട്ടാരത്ത് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം എൻ.പി. ശങ്കരൻകുട്ടി, സംസ്ഥാന കമ്മിറ്റി അംഗം പ്രൊഫ.മോഹൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി. ബി. സുജിത്ത്, ദേവരാജൻ ദേവസുധ, വൈസ് പ്രസിഡന്റ് വി. രഞ്ജിത്ത്‌രാജ് , മഹിള സേന ജില്ലാ പ്രസിഡന്റ് ബീന നന്ദകുമാർ, സി.കെ.ദിലീപ്, വിജയൻ, നാഥ്, ഇരുമ്പനം ഷാജി എന്നിവർ സംസാരിച്ചു.
501 അംഗ പ്രവർത്തക സമിതി രൂപീകരിച്ചു.
ഭാരവാഹികൾ: അനിരുദ്ധ് കാർത്തികേയൻ, ഇ.എസ്.ഷീബ, സി.എൻ. രാധാകൃഷ്ണൻ, പ്രൊഫ.മോഹൻ, ഷൈജു മനക്കപ്പടി, പി.എസ്. ജയരാജ്, കൃഷ്ണകുമാരി, ഷൈൻ കൂട്ടുങ്കൽ (രക്ഷാധികാരികൾ), അഡ്വ. ശ്രീകുമാർ തട്ടാരത്ത് (ചെയർമാൻ), ബീന നന്ദകുമാർ (വൈസ് ചെയർപേഴ്‌സൺ), പി. ബി. സുജിത്ത് ( ജന.കൺവീനർ),
പി.ദേവരാജ് ദേവസുധ (കൺവീനർ), വി. രഞ്ജിത്ത് രാജ, പമേല സത്യൻ, എം.പി. ജിനീഷ് , സി.കെ. ദിലീപ്, സതീഷ് കാക്കനാട്,ബിന്ദു ഷാജി, ഗിരിജ ചന്ദ്രൻ, അർജുൻ ഗോപിനാഥ്, ജമ് ല ഉണ്ണി (ജോ. കൺവീനർമാർ), കെ. കെ. പീതാംബരൻ, വി.ടി. ഹരിദാസ്, ബിനീഷ് കുമാർ, നന്ദനൻ മങ്കായി, സി.ടി. കണ്ണൻ, ഉമേഷ് ഉല്ലാസ് , പ്രസന്നകുമാർ (ഏരിയ കൺവീനർമാർ) .