അങ്കമാലി: യു.ഡി.എഫ് അയ്യമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക്‌സഭ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. റോജി എം. ജോൺ എം.എൽ എ ഉദ്ഘാടനവും മുൻ എം.എൽ എ പി.ജെ. ജോയി മുഖ്യപ്രഭാഷണവും നടത്തി. മണ്ഡലം പ്രസിഡന്റ് കെ.ഒ. വർഗീസ് അദ്ധ്യക്ഷനായിരുന്നു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി ജോയി മൈപ്പാനെ തിരഞ്ഞെടുത്തു.