
കൊച്ചി: വൈദ്യുത വാഹന നിർമ്മാണ രംഗത്തെ സ്റ്റാർട്ടപ്പായ വാൻ ഇലക്ട്രിക് മോട്ടോ കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബാൾ ക്ലബിന്റെ ഇ മൊബിലിറ്റി പങ്കാളിയായി. മൗണ്ടെൻ ബൈക്ക് സ്റ്റെൽവിയോ ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുക്കോമനോവിച്ച് അവതരിപ്പിച്ചു. വീഡിയോ പ്രകാശനം ഇന്ത്യൻ പോർട്‌സ് ഗ്ലോബൽ എം.ഡി സുനിൽ മുകുന്ദൻ നിർവഹിച്ചു. കേരള സ്റ്റാർട്ട് അപ്പ് മിഷന്റെയും അംഗീകാരമുള്ള സംരംഭമാണ് വാൻ ഇലക്ട്രിക് മോട്ടോ. മുംബയ്, ബെംഗളൂരു, ഗോവ, ഹൈദരാബാദ്, ചെന്നൈ നഗരങ്ങളിലും ബൈക്ക് ലഭ്യമാകും. ബ്ലാസ്റ്റേഴ്‌സുമായുള്ള പങ്കാളിത്തത്തിൽ സന്തോഷമുണ്ടെന്ന് വാൻ സ്ഥാപകനും സി.ഇ.ഒയുമായ ജിത്തു സുകുമാരൻ നായർ പറഞ്ഞു.