കാലടി : കറുപ്പും സൗന്ദര്യസങ്കല്പങ്ങളും എന്ന വിഷയത്തിൽ കാലടി എസ്.എൻ.ഡി.പി ലൈബ്രറിയിലെ പ്രതിവാര സാംസ്കാരിക കൂട്ടായ്മ ബുധസംഗമം ചർച്ച നടത്തി. പ്രഭാഷകൻ ഡോ. എ.കെ. വാസു വിഷയം അവതരിപ്പിച്ചു. മലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത് മുൻ പ്രസിഡന്റ് രാധാകൃഷ്ണൻ ചെങ്ങാട്ട് അദ്ധ്യക്ഷനായി. സി.എ. സുദർശനൻ, എം. ആർ. കാർത്തികേയൻ നായർ, സുകുമാർ അരിക്കുഴ, പുഷ്പരാജു ,
ഇ .എം. മാധവൻ, ജോംജി മൂക്കന്നൂർ എന്നിവർ പങ്കെടുത്തു.