കൊച്ചി: കുട്ടികൾക്കായി കടയിരിപ്പ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ ഏപ്രിൽ 4 മുതൽ മേയ് 31 വരെ ബോക്‌സിംഗ് പരിശീലനം സംഘടിപ്പിക്കും. സംസ്ഥാന സർക്കാരിന്റെ ബോക്‌സിംഗ് പരിശീലന പദ്ധതിയായ പഞ്ചിന്റെ ഭാഗമായാണിത്.
തിരഞ്ഞെടുത്ത സ്‌കൂളുകളിൽ ആധുനിക സൗകര്യങ്ങളോടു കൂടിയാണ് പഞ്ച് സെന്ററുകൾ പ്രവർത്തിക്കുന്നത്. കൊല്ലം, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും പഞ്ച് സെന്ററുകളുണ്ട്.