പറവൂർ: എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ സെക്രട്ടറിയായി ഷൈജു മനയ്ക്കപ്പടി ചുമതലയേറ്റു. നിലവിൽ യൂണിയൻ വൈസ് പ്രസിഡന്റാണ്. സ്ഥാനാരോഹണ സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.എസ്. ജയരാജ്, എം.പി. ബിനു, ഡി. ബാബു, വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ, സെക്രട്ടറി ടി.ബി. ജോഷി, പറവൂർ യൂണിയൻ കൗൺസിലർമാരായ ഡി. പ്രസന്നകുമാർ, കണ്ണൻ കൂട്ടുകാട്, വി.പി. ഷാജി, ടി.എം. ദിലീപ്, വി.എൻ. നാഗേഷ്, കെ.ബി. സുഭാഷ്, യൂണിയൻ പഞ്ചായത്ത് അംഗം ടി.പി. രാജേഷ്, രാജീവ് നെടുകപ്പിള്ളി, ജോഷി പെരുമ്പടന്ന, ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
യൂണിയന്റെ കീഴിലുള്ള ശാഖകളിലെ ഭാരവാഹികൾ, പോഷകസംഘടന ഭാരവാഹികൾ, വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ യൂണിയൻ സെക്രട്ടറിയെ സ്വീകരിച്ചു.