port

കൊച്ചി: പോർട്ട് ആൻഡ് ഡോക് തൊഴിലാളി യൂണിയൻ ദേശീയ ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ രാജ്യവ്യാപകമായി എല്ലാ തുറമുഖങ്ങളിലും ദേശീയ വഞ്ചനാദിനം ആചരിച്ച് പ്രതി​ഷേധസംഗമം നടത്തി. വേതന പരിഷ്‌കരണം അട്ടിമറിക്കാനുള്ള മാനേജ്മെന്റിന്റെ ഗൂഡനീക്കം ഉപേക്ഷിക്കുക, ശമ്പളപരിഷ്‌കരണ ചർച്ച ഉടൻ പൂർത്തീകരിക്കുക, വേതന പരിഷ്‌കരണത്തിന് തടസമായി നില്ക്കുന്ന കേന്ദ്രസർക്കാരിന്റെ മുൻ ഉപാധികൾ ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. കൊച്ചി തുറമുഖ ആസ്ഥാനത്ത് സംഘടിപ്പിച്ച പ്രതിഷേധയോഗത്തിന് കൊച്ചിൻ പോർട്ട് ജോയിന്റ് ട്രേഡ് യൂണിയൻ ഫോറം നേതൃത്വം നൽകി. പി.എം. മുഹമ്മദ് ഹനീഫ് അദ്ധ്യക്ഷത വഹിച്ചു. സി.ഡി. നന്ദകുമാർ, തോമസ് സെബാസ്റ്റ്യൻ,വി. കെ. സുരേന്ദ്രൻ എന്നിവർ സംസാരി​ച്ചു.