കാക്കനാട്: തൃക്കാക്കരയിൽ ബ്രഹ്മപുരം പാലം മുതൽ ഇൻഫോപാർക്ക് ജംഗ്ഷൻ വരെ വഴിവിളക്കുകൾ വഴിവിളക്കുകൾ കത്താതെയായിട്ട് നാളേറെയായി.
ബ്രഹ്മപുരം പാലം മുതൽ ഇൻഫോപാർക്ക് ജംഗ്ഷൻ വരെ വഴിവിളക്കുകൾ ഒന്നും തെളിയുന്നില്ല. ഇൻഫോപാർക്കിന് മുന്നിലൂടെയുള്ള സഞ്ചാരികൾ ആണ് ഏറെ കഷ്ടപ്പെടുന്നത്. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ഉള്ള ചെറു വാഹനയാത്രികർക്കാണ് ഏറെ ബുദ്ധിമുട്ട്. വലിയ വാഹനങ്ങളുടെ ഹെഡ് ലൈറ്റിൽ നിന്നും വരുന്ന വെളിച്ചം കണ്ടാണ് കാൽനട യാത്രക്കാർ ഇതിലെ സഞ്ചരിക്കുന്നത്. തൃക്കാക്കര നഗരസഭ ഇതിൽ ഇടപെട്ട് വേണ്ട നടപടികൾ ചെയ്യണം എന്നാണ് നാട്ടുകാർ പറയുന്നത്.