dwn
ലോക ഡൗൺ സിൻഡ്രോം ദിനത്തോടനുബന്ധിച്ച് കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ കിഡ്സ് ഇന്റഗ്രേറ്റഡ് ന്യുറോളജി ആൻഡ് ഡെവലപ്മെന്റ് സെന്റർ (കെ.ഐ.എൻ.ഡി) സംഘടിപ്പിച്ച 'എൻഡ് ദി സ്റ്റീരിയോടൈപ്പ് '' എന്ന പരിപാടിയിൽ നിന്ന്.

കൊച്ചി: ലോക ഡൗൺ സിൻഡ്രോം ദിനത്തോടനുബന്ധിച്ച് കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ കിഡ്സ് ഇന്റഗ്രേറ്റഡ് ന്യുറോളജി ആൻഡ് ഡെവലപ്മെന്റ് സെന്റർ (കെ.ഐ.എൻ.ഡി) 'എൻഡ് ദ് സ്റ്റീരിയോടൈപ്പ് ' എന്ന പേരിൽ പ്രത്യേക ബോധവത്കരണ പരിപാടിയും ആഘോഷവും സംഘടിപ്പിച്ചു. ഡൗൺ സിൻഡ്രോമിനെ കുറിച്ചുള്ള അറിവുകൾ പ്രചരിപ്പിക്കാനും ഡൗൺ സിൻഡ്രോമുള്ള കുട്ടികൾക്ക് സമൂഹത്തിൽ കൂടുതൽ സ്വീകാര്യത നേടിക്കൊടുക്കാനുമായി​രുന്നു പരിപാടി. ഡൗൺ സിൻഡ്രോമുള്ള കുട്ടികളും അവരുടെ രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.

കലാപ്രകടനങ്ങളും ടാലന്റ് ഷോയും ഫാഷൻ ഷോയുമുണ്ടായിരുന്നു. കുട്ടികൾക്കായി മാജിക് ഷോയും സംഘടിപ്പിച്ചു.

ആസ്റ്റർ മെഡ്‌സിറ്റി കൺസൾട്ടന്റ് ആൻഡ് ഡെവലപ്‌മെന്റൽ പീഡിയാട്രീഷൻ ഡോ.സൂസൻ മേരി സക്കറിയ സംബന്ധിച്ചു.