swami
മലയാറ്റൂർ തീർത്ഥാടകർക്ക് കീഴ്മാട് സബർമതി സൗഹൃദവേദി മഹിളാലയം കവലയിൽ ഒരുക്കിയ തണ്ണീർ പന്തൽ ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, എറണാകുളം ഗ്രാന്റ് മസ്ജിദ് ഇമാം എം.പി. ഫൈസൽ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കൊടുംചൂടിൽ കാൽനടയായി മലയാറ്റൂർ മലകയറാൻ പോകുന്ന തീർത്ഥാടകർക്ക് കീഴ്മാട് സബർമതി സൗഹൃദവേദിയുടെ സൗജന്യ തണ്ണീർ പന്തൽ ആശ്വാസമായി. തോട്ടുമുഖം മഹിളാലയം കവലയിലെ തണ്ണീർ പന്തൽ ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, എറണാകുളം ഗ്രാന്റ് മസ്ജിദ് ഇമാം എം.പി. ഫൈസൽ എന്നിവർ ഉദ്ഘാടനം ചെയ്തു. സബർമതി സൗഹൃദവേദി പ്രസിഡന്റ് പി.കെ. അശോക് കുമാർ, സെക്രട്ടറി വി.എ. അഷറഫ്, പ്രോഗ്രാം കോർഡിനേറ്റർ ജോബി റാഫേൽ എന്നിവർ നേതൃത്വം നൽകി. സംഭാരം, തണ്ണിമത്തൻ ജ്യൂസ്, കുപ്പിവെള്ളം എന്നിവയ്ക്ക് പുറമെ വിശ്രമിക്കാനുള്ള സൗകര്യവുമുണ്ട്.