p

കൊച്ചി: കോളേജ് ക്യാമ്പസുകളിലും ഹോസ്റ്റലുകളിലും വിദ്യാർത്ഥി രാഷ്ട്രീയം തടയണമെന്നും, രാജ്യാന്തരതലത്തിൽ അറിയപ്പെടുന്ന രാഷ്ട്രീയ ചായ്‌വ് ഇല്ലാത്ത വിദ്യാഭ്യാസ വിദഗ്ദ്ധരെ വൈസ് ചാൻസലർമാരാക്കണമെന്നടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് ഹൈക്കോടതിയിൽ ഹർജി നൽകി. സെനറ്റ്, സിൻഡിക്കേറ്റ് അംഗങ്ങളുടെ നിയമനത്തിലും മാനദണ്ഡം പാലിക്കണമെന്നും ആവശ്യപ്പെട്ട് കൊല്ലം സ്വദേശി ഡോ. എസ്. ഗണപതിയാണ് ഹർജി നൽകിയത്. രാജ്യത്തിന്റെ സമഗ്രവികസനത്തിനുള്ള ആശയങ്ങളുണ്ടാകേണ്ട വിദ്യാർത്ഥികൾക്ക് ക്യാമ്പസിലോ ഹോസ്റ്റലിലോ രാഷ്ട്രീയപ്രവർത്തനം നടത്താൻ അവകാശമില്ലെന്ന് ഹർജിയിൽ പറയുന്നു. ക്യാമ്പസ് രാഷ്ട്രീയം അക്രമത്തിലേക്ക് വഴിമാറുകയാണ്. വിദ്യാർത്ഥികളെയും ക്യാമ്പസുകളെയും സംരക്ഷിക്കാൻ ശക്തമായ നിയമം ആവശ്യമാണെന്നും ചാൻസലർ, ചീഫ് സെക്രട്ടറി, സർവകലാശാല മേധാവികൾ എന്നിവരെയും വിദ്യാർത്ഥി സംഘടനകളെയും എതിർകക്ഷികളാക്കി നൽകിയ ഹർജിയിൽ പറയുന്നു. സാമൂഹിക-സാംസ്‌കാരികരംഗത്ത് സജീവമായ ഹർജിക്കാരൻ 50 വർഷമായി ആതുരസേവനരംഗത്ത് പ്രവർത്തിക്കുന്നു.

ഇ​ന്ത്യ​യൊ​ട്ടാ​കെ​ ​ക്രൈ​സ്ത​വർ
പ്ര​ശ്ന​ങ്ങ​ൾ​ ​നേ​രി​ടു​ന്നു​:​ ​ആ​ർ​ച്ച് ​ബി​ഷ​പ്പ്

മാ​ള​ ​:​ ​ഇ​ന്ത്യ​യൊ​ട്ടാ​കെ​ ​ക്രൈ​സ്ത​വ​ർ​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​നേ​രി​ടു​ന്നു​ണ്ടെ​ന്ന് ​സീ​റോ​ ​മ​ല​ബാ​ർ​ ​സ​ഭ​ ​മേ​ജ​ർ​ ​ആ​ർ​ച്ച് ​ബി​ഷ​പ്പ് ​മാ​ർ​ ​റാ​ഫേ​ൽ​ ​ത​ട്ടി​ൽ.​ ​ഈ​സ്റ്റ​ർ​ ​ആ​ഘോ​ഷി​ക്കാ​ൻ​ ​പ​റ്റാ​ത്ത​ ​നി​ർ​ഭാ​ഗ്യ​വാ​ന്മാ​രു​ണ്ടെ​ന്നും​ ​മാ​ർ​ ​റാ​ഫേ​ൽ​ ​ത​ട്ടി​ൽ​ ​പെ​സ​ഹാ​ദി​ന​ ​സ​ന്ദേ​ശ​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​തൃ​ശൂ​ർ​ ​ഇ​രി​ങ്ങാ​ല​ക്കു​ട​ ​താ​ഴേ​ക്കാ​ട് ​സെ​ന്റ് ​സെ​ബാ​സ്റ്റ്യ​ൻ​സ് ​പ​ള്ളി​യി​ൽ​ ​പെ​സ​ഹ​ ​ദി​ന​ ​ശു​ശ്രൂ​ഷ​ക​ൾ​ക്ക് ​കാ​ർ​മി​ക​ത്വം​ ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു​ ​മേ​ജ​ർ​ ​ആ​ർ​ച്ച് ​ബി​ഷ​പ്പ്.​ ​'​'​സ​ഹ​നം​ ​ഒ​രി​ക്ക​ലും​ ​അ​വ​സാ​ന​മ​ല്ല,​ ​ച​ക്ര​വാ​ള​ങ്ങ​ൾ​ ​തു​റ​ക്കാ​നു​ള്ള​ ​വാ​താ​യ​ന​ങ്ങ​ളാ​ണ് ​സ​ഹ​നം.​ ​എ​ല്ലാ​ ​സ​ഹ​ന​ങ്ങ​ളും​ ​പീ​ഡാ​നു​ഭ​വ​ങ്ങ​ളും​ ​പൊ​സി​റ്റീ​വ് ​എ​ന​ർ​ജി​യി​ലേ​ക്ക് ​ന​യി​ക്കും​'​'​ ​റാ​ഫേ​ൽ​ ​ത​ട്ടി​ൽ​ ​വി​ശ​ദീ​ക​രി​ച്ചു.

സ​ഹ​ക​ര​ണ​ ​സം​ഘ​ങ്ങ​ളി​ലേ​ക്കു​ള്ള​ ​ആ​ദ്യ​ ​ഓ​ൺ​ലൈ​ൻ​ ​പ​രീ​ക്ഷ​ ​ഏ​പ്രി​ൽ​ 7​ന്

തി​രു​വ​ന​ന്ത​പു​രം​:​ ​ഡേ​റ്റാ​ ​എ​ൻ​ട്രി​ ​ഓ​പ്പ​റേ​റ്റ​ർ​ ​ത​സ്തി​ക​യി​ലേ​ക്കു​ള്ള​ ​സ​ഹ​ക​ര​ണ​ ​സ​ർ​വീ​സ് ​പ​രീ​ക്ഷാ​ബോ​ർ​ഡി​ന്റെ​ ​ആ​ദ്യ​ ​ഓ​ൺ​ലൈ​ൻ​ ​പ​രീ​ക്ഷ​ ​ഏ​പ്രി​ൽ​ ​ഏ​ഴി​ന് ​ന​ട​ക്കും.
501​ ​അ​പേ​ക്ഷ​ക​ർ​ക്കാ​ണ് ​ആ​ദ്യ​ഓ​ൺ​ലൈ​ൻ​ ​പ​രീ​ക്ഷ​യ്ക്ക് ​സൗ​ക​ര്യം​ ​ഒ​രു​ക്കു​ന്ന​ത്.​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​പാ​പ്പ​നം​കോ​ട് ​ശ്രീ​ചി​ത്ര​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജ്,​ ​എ​റ​ണാ​കു​ളം​ ​കാ​ക്ക​നാ​ട് ​രാ​ജ​ഗി​രി​ ​സ്കൂ​ൾ​ ​ഒ​ഫ് ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ക​ണ്ണൂ​ർ​ ​പ​റ​ശി​നി​ക്ക​ട​വ് ​ഗ​വ.​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജ് ​എ​ന്നി​വി​ട​ങ്ങ​ളാ​ണ് ​പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ.​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് 111,​ ​എ​റ​ണാ​കു​ള​ത്ത് 226,​ ​ക​ണ്ണൂ​രി​ൽ​ 164​ ​പേ​രാ​ണ് ​പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്.
അ​ഭി​മു​ഖ​ത്തി​ന്റെ​ ​മാ​ർ​ക്ക് ​കൂ​ടി​ ​ചേ​ർ​ത്ത് ​റാ​ങ്ക്പ​ട്ടി​ക​ ​ത​യ്യാ​റാ​ക്കും.​ ​ആ​ദ്യ​ ​പ​രീ​ക്ഷ​യു​ടെ​ ​വി​ജ​യം​ ​അ​ടി​സ്ഥാ​ന​മാ​ക്കി​ ​കൂ​ടു​ത​ൽ​ ​പ​രീ​ക്ഷ​ക​ൾ​ ​ഓ​ൺ​ലൈ​നി​ലേ​ക്ക് ​മാ​റ്റാ​ൻ​ ​ആ​ലോ​ചി​ക്കു​ന്ന​താ​യി​ ​ബോ​ർ​ഡ് ​അ​റി​യി​ച്ചു.