ആലുവ വെളിയത്തുനാട് ഗവ.എം.ഐ യു.പി സ്‌കൂളിൽ മലയാളമധുരം പദ്ധതി ആലുവ ബ്ലോക്ക് പ്രൊജക്ട് കോർഡിനേറ്റർ ആർ.എസ്. സോണിയ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സുഹൈല ലത്തീഫ് അദ്ധ്യക്ഷയായി. ഹെഡ്മാസ്റ്റർ എ.എൻ. അശോകൻ, ട്രെയ്‌നർ കെ.എൽ. ജ്യോതി, എൻ.എ. നസീം, മുഹമ്മദ് ഷെരീഫ്, ഷക്കീർ, പി.ബി. നാസർ എന്നിവർ പങ്കെടുത്തു. ആലുവ വിദ്യാഭ്യാസ ഉപജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും പദ്ധതി ആരംഭിക്കും. സമഗ്ര ശിക്ഷാ കേരളത്തിൻെറ നേതൃത്വത്തിൽ ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികളുടെ ഭാഷാ ശേഷി തുടർച്ച നിലനിർത്താനായി ആരംഭിച്ച പദ്ധതിയാണിത്.