 
നെടുമ്പാശേരി: ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ അത്താണി യൂണിറ്റ് അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം മേഖല സെക്രട്ടറി ടി.ടി. ഡെന്നി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി.എസ്. സന്ദീപ് അദ്ധ്യക്ഷനായി. മേഖല പ്രസിഡന്റ് കെ.വി. ജൈമോൻ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി എബിൻ ദേവസി, സി.പി. തോമസ്, സജീർ ചെങ്ങമനാട്, എം.ഡി. ദിനേശൻ, മനോജ് കപ്രശ്ശേരി, ജോബിൻ കുഞ്ഞുമോൻ, വർഗീസ് ബുട്ടീക് എന്നിവർ പങ്കെടുത്തു. ജില്ലാ ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുത്തവരെ ഷെമീർ ഗാലക്‌സി അനുമോദിച്ചു.
ആലുവയിൽ തിരിച്ചറിയൽ കാർഡ് വിതരണം
ആലുവ: ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ആലുവ മേഖല തിരിച്ചറിയൽ കാർഡ് വിതരണം ജില്ലാ പ്രസിഡന്റ് സജി മാർവൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി റോണി അഗസ്റ്റിൻ, സ്വാന്തനം പദ്ധതി കൺവീനർ എൻ.കെ .ജോഷി, സംസ്ഥാന ഫോട്ടോഗ്രാഫി ഇൻസ്റ്റിട്ട്യൂട്ട് ചെയർമാൻ ടി.ജെ. വർഗീസ്, ജില്ല സെക്രട്ടറി രെജീഷ് അനാമിക, എൽഡോ ജോസഫ്, ബാബു പുലികോട്ടിൽ, ശ്രീജിത്ത് ശിവറാം, സുരേഷ് മുപ്പത്തടം, സരിൻ ജോസഫ്, കെ.എ. ബാബു, വി.പി. ജിതേഷ്, സുമേഷ്, കൃഷ്ണകുമാർ മുപ്പത്തടം എന്നിവർ സംസാരിച്ചു.