vote

കോലഞ്ചേരി: വോട്ടെടുപ്പിനു മുമ്പേ സി.പി.എം ആദ്യഘട്ട വോട്ടെണ്ണി തീർത്തു. ബൂത്ത് തലങ്ങളിൽ നിന്നും ഉറപ്പായ വോട്ടുകളുടെ കണക്കുകൾ എടുത്താണ് തങ്ങളുടെ സ്ഥാനാർത്ഥിക്ക് വീഴുന്ന വോട്ടിന്റെ കണക്ക് ശേഖരിച്ചത്.

മൂന്ന് ഘട്ടമായാണ് വോട്ടെണ്ണൽ നടക്കുന്നത്. ആദ്യഘട്ടത്തിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്കകം ഓരോ ബൂത്തുകളിൽ നിന്നും എൽ.ഡി.എഫ്, യു.ഡി.എഫ് , ബി.ജെ. പി, ട്വന്റി20 വോട്ടുകളുടെ വിവരങ്ങൾ ശേഖരിക്കും. രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പിന് ഒരാഴ്ച മുമ്പ് എൽ.ഡി.എഫ് വോട്ടുകളുടെയും സാദ്ധ്യതാ വോട്ടുകളുടെയും വിവര ശേഖരണം നടക്കും. മൂന്നാം ഘട്ടത്തിൽ പെട്ടിയിൽ കൃത്യമായി വീഴുന്ന ഷുവർ വോട്ടുകളുടെ കണക്കാണ് എടുക്കുന്നത്. ഒരു ബൂത്തിലെ 10 പേരെ വോട്ടു ചെയ്യിക്കുന്ന ചുമതല ഒരു പാർട്ടി അംഗത്തിനാണ്. അവരെ പോളിംഗ് ദിവസം ഉച്ചയ്ക്കു മുമ്പേ ചുമതലയുള്ള അംഗം കണ്ടെത്തി വോട്ടു ചെയ്യിക്കണമെന്നാണ് നിർദ്ദേശം. പ്രായമായവർക്കായി രണ്ടു വാഹനങ്ങൾ ഒരുക്കും. ഉച്ചയ്ക്ക് മുമ്പേ പരമാവധി വോട്ടുകൾ പോൾ ചെയ്യിപ്പിക്കണമെന്നാണ് നിർദ്ദേശം. ബൂത്തു സെക്രട്ടറി കൈമാറിയ വോട്ടു കണക്ക് ലോക്കൽ കമ്മി​റ്റിയും മണ്ഡലം കമ്മി​റ്റിയും വിലയിരുത്തും.

അംഗങ്ങൾ കൊടുത്ത കണക്ക് അണുവിട തെ​റ്റിയാൽ നടപടിയുമുറപ്പ്. അതു കൊണ്ടു തന്നെ കൃത്യമായ കണക്കുകളാണ് ബൂത്തു തലങ്ങളിൽ നിന്നും സമർപ്പിച്ചിരിക്കുന്നത്.