 
വൈപ്പിൻ:1980 ൽ ആരംഭിച്ച സെന്റ് തോമസ് തീർത്ഥയാത്ര സംഘത്തിന്റെ 42ാം മലയാറ്റൂർ കുരിശുമുടി കാൽനട തീർത്ഥയാത്ര ഞാറക്കൽ സെന്റ് മേരീസ് ദൈവാലയത്തിൽ സഹ വികാരി ഫാ. ജോൺ തൈപ്പറമ്പിലിന്റെ ആശീർവാദത്തോടെ ആരംഭിച്ചു.
തൈക്കുട്ടത്തിൽ ആന്റണി ജോൺസന്റെ നേതൃത്വത്തിൽ 52 തീർത്ഥാടകരുടെ സംഘമാണ് മലയാറ്റൂർ കുരിശുമുടിയിലേക്ക് പുറപ്പെട്ടത്. പ്രസിഡന്റ് തെക്കേവീട്ടിൽ റോബിൻ,സെക്രട്ടറി തേറാക്കൽ അനൂപ് സോസ, മുതിർന്ന അംഗങ്ങളായ ബിജു തേക്കാനത്ത്, ജിസൻ മാളിയേക്കൽ, ബോബൻ കിളിയാകോട്, ജോമോൻ കളത്തിപ്പറമ്പിൽ, ആന്റണി കളപുരക്കൽ, സിജിൻ ഇല്ലിപ്പറമ്പിൽ, നിജോ തൈപ്പറമ്പിൽ, ജെയ്ബിൻ പള്ളിപ്പറമ്പിൽ എന്നിവർ പങ്കാളികളായി.