graduate

പെരുമ്പാവൂർ : ഇരിങ്ങോൾ ഗവ. വി.എച്ച്.എസ് സ്കൂളിൽ യു.കെ.ജി വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ ചടങ്ങ് നടന്നു. 21 കുട്ടികളാണ് ചടങ്ങിൽ പങ്കെടുത്തത്. എല്ലാവർക്കും സ്വർണമെഡലും പ്രീ പ്രൈമറി ഡിപ്ലോമ സർട്ടിഫിക്കറ്റും നൽകി. മാതാപിതാക്കളും ചടങ്ങ് കാണാൻ സ്കൂളിലെത്തിയിരുന്നു. ഒരു കുട്ടിക്ക് ഒരു കുടുക്ക പദ്ധതിയിൽ ഏറ്റവും കൂടുതൽ രൂപ ശേഖരിച്ച വിദ്യാർത്ഥികൾക്കും മികച്ച പ്രവർത്തനങ്ങൾ നടത്തിയ അദ്ധ്യാപികമാർക്കും ആദരവ് നൽകി.

പെരുമ്പാവൂർ ബി.ആർ സി യിലെ ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ മീന ജേക്കബ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എൽദോസ് വീണമാലി അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എം.കെ ജ്യോതി, പ്രിൻസിപ്പൽ ആർ.സി ഷിമി , എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി പി., സ്പെഷ്യൽ എഡ്യുക്കേറ്റർ ലിമി ഡാൻ, സ്കൂൾ കൗൺസിലർ കലാമണി , സ്റ്റാഫ് സെക്രട്ടറി ഷിജ സി.സി, കോൺവൊക്കേഷൻ കൺവീനർ ശാലിനി റ്റി.എസ്., പ്രീപ്രൈമറി അദ്ധ്യാപികമാരായ സീത എം.ബി., ബിന്ദു എൻ.ആർ., കലാദേവി, ആശ പി.പി., അനുഷ അനീഷ് , ശ്രീനി ശ്രീജി തുടങ്ങിയവർ പങ്കെടുത്തു.