
കുറുപ്പംപടി : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള മുടക്കുഴ അകനാട് കുട്ടനെല്ലൂർ ദുർഗാദേവീ ക്ഷേത്രത്തിലെ ഭാഗവത നവാഹയജ്ജത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം മുടക്കുഴ പഞ്ചായത്തു പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. ചികിത്സാ സഹായ വിതരണവും വിശിഷ്ട വ്യക്തികളെ ആദരിക്കലും നടന്നു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ആർ.രമേശിന്റെ അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോളി ബാബു ,പഞ്ചായത്ത് അംഗങ്ങളായ നിഷ സന്ദീപ്, റ്റി.കെ. സാബു, ശ്രീജിത്ത്. ആർ. സദാനന്ദൻ, വിജയൻ കാട്ടുങ്കൽ, ബെനീഷ് എന്നിവർ സംസാരിച്ചു.