fidha-fathima

വൈപ്പിൻ: പാർലമെന്ററി കാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ സർക്കാർ, എയിഡഡ് സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച യൂത്ത് മോഡൽ പാർലമെന്റ് മത്സരങ്ങളിൽ മികച്ച പാർലമെന്റേറിയയായി എടവനക്കാട് ഹിദായത്തുൽ ഇസ്‌ലാം ഹയർ സെക്കന്ററി സ്‌കൂളിലെ പ്ലസ് വൺ ബയോളജി വിദ്യാർത്ഥിനി ഫിദ ഫാത്തിമയെ തിരഞ്ഞെടുത്തു . മികച്ച സംഘാടനത്തിനും പരിശീലനത്തിനും സ്‌കൂളിലെ അദ്ധ്യാപകൻ സഫ്വാൻ പാർലമെന്ററി കാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രത്യേക അഭിനന്ദനത്തിനർഹനായി.
സാമൂഹിക നീതിയിൽ ഊന്നിയ ജനാധിപത്യ ബോധം വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2022 മുതൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എഫ്.ഡി. എസ്.ജെ. പദ്ധതി നടപ്പിലാക്കുന്നത്.