നെടുമ്പാശേരി: കുന്നുകര എം.ഇ.എസ് കോളേജ് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജിയിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ആൻ‌ഡ് ഡാറ്റാ സയൻസ് എന്നീ വകുപ്പുകൾ തയ്യാറാക്കിയ സാങ്കേതിക വാർത്തപ്പത്രിക കോളേജ് സെക്രട്ടറി ഡോ. കെ.എ അബൂബക്കർ കോളേജ് ട്രഷറർ എം.ഐ അബ്ദുൽ ഷെരീഫിനു നൽകി പ്രകാശിപ്പിച്ചു.

കോളേജ് പ്രിൻസിപ്പൽ ഡോ. പ്രീത ആർ. നായർ, കോളേജ് ഡീനും കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്‌മെന്റ് മേധാവിയുമായ പ്രൊഫ. കെ.എം. രമേഷ്, ഇലക്ട്രോണിക്‌സ് ഡിപ്പാർട്ട്‌മെന്റ് മേധാവി ഡോ. ലക്ഷ്മി ആർ. നായർ, പ്രൊഫ. വി.എ. ഷംസുദ്ദീൻ, ശ്രുതി ചന്ദ്രൻ എന്നിവർ പങ്കെടുത്തു. എസ്.എൻ ജിസ്റ്റ് കോളേജ് ടെക് ഫെസ്റ്റിൽ വെബ് ഡിസൈനിംഗ്, കോഡിംഗ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി അഫ്രീഡിയെ അനുമോദിച്ചു.