പെരുമ്പാവൂർ: ഈസ്റ്റ് ഒക്കൽ ശ്രീകൃഷ്ണഭഗവതി ക്ഷേത്രത്തിൽ ദശാവതാരം ചന്ദനം ചാർത്തലും താലപ്പൊലി മഹോത്സവവും ഇന്നു മുതൽ ഏപ്രിൽ ഒൻപതു വരെ നടക്കും. ക്ഷേത്രം തന്ത്രി കിടങ്ങശ്ശേരി തരണനല്ലൂർ രാമൻ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിക്കും. ഇന്നു മുതൽ ഏപ്രിൽ 8വരെ വൈകിട്ട് 5മുതൽ 8വരെ ദശാവതാര ദർശനം.
ഭഗവതി ക്ഷേത്രത്തിൽ ഏപ്രിൽ 7ന് വൈകിട്ട് 6ന് പൂമൂടൽ, 6.45ന് ദീപാരാധന, കളമെഴുത്തും പാട്ടും തുടർന്ന് പ്രസാദ ഊട്ട്. 7.30ന് കൈകൊട്ടിക്കളി, 9.30ന് നൃത്തസന്ധ്യ.
8ന് വൈകിട്ട് 6ന് പൂമൂടൽ, 6.45ന് ദീപാരാധന, കളമെഴുത്തും പാട്ടും, പ്രസാദ ഊട്ട്. 7.30ന് നൃത്തസന്ധ്യ, 8.30ന് തിരുവനന്തപുരം അക്ഷരകല അവതരിപ്പിക്കുന്ന നാടകം കുചേലൻ.
9ന് രാവിലെ 10മുതൽ നാരായണീയ പാരായണം, ഉച്ചയ്ക്ക് 12.30ന് പ്രസാദ ഊട്ട്. വൈകിട്ട് 5.30ന് താലം ഘോഷയാത്ര, 7.30ന് താലം സ്വീകരണം തുടർന്ന് പൂമൂടൽ, ദീപാരാധന, കളമെഴുത്തും പാട്ടും, 8ന് പ്രസാദ ഊട്ട്, 8.30ന് ഭജന, രാത്രി 11ന് ഗുരുതി, 12ന് മുടിയേറ്റ്.