pressclub
എറണാകുളം പ്രസ്ക്ലബ്ബിന്റെ രാംജി സ്മാരക ചിത്രരചനാമത്സരത്തിൽ വിജയികളായ കുട്ടികൾ അതിഥികൾക്കും ഭാരവാഹികൾക്കുമൊപ്പം

കൊച്ചി: പുതുതലമുറ വായന കൈവിടരുതെന്നും വായിച്ചാൽ മാത്രമേ ഉന്നതിയിലെത്താൻ സാധിക്കൂ എന്നും പ്രമുഖ ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം. എറണാകുളം പ്രസ്‌ക്ലബ് സംഘടിപ്പിച്ച രാംജി സ്മാരക ചിത്ര രചനാമത്സരത്തിന്റെ സമ്മാനദാനചടങ്ങ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. നല്ല എഴുത്തുകാരനാകണമെങ്കിലും നല്ല ചിത്രകാരനാകണമെങ്കിലും നല്ല കവിത എഴുതണമെങ്കിലും നന്നായി വായിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസ്‌ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എം.ആർ. ഹരികുമാർ അദ്ധ്യക്ഷതവഹിച്ചു. പ്രമുഖ ആർട്ടിസ്റ്റും രാംജി സ്മാരക ചിത്രരചനാമത്സരത്തിന്റെ വിധി നിർണയസമിതി ചെയർമാനുമായ ടി.കലാധരൻ, ലോറൻസ് പെരേര, പ്രസ്‌ക്ലബ് നിർവാഹകസമിതി അംഗം ശ്രീജിത്ത് വി.ആർ. എന്നിവർ ആശംസകളർപ്പിച്ചു. ഹൈസ്‌കൂൾ, യു.പി, എൽ.പി, കെ.ജി വിഭാഗങ്ങളിലായി വിവിധ ജില്ലകളിൽ നിന്നുള്ള വിജയികളായ 32 കുട്ടികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും സിപ്പി പള്ളിപ്പുറവും ടി.കലാധരനും സമ്മാനിച്ചു. പ്രസ്‌ക്ലബ്ബ് നിർവാഹകസമിതി അംഗം അഷ്‌റഫ് തൈവളപ്പ് സ്വാഗതവും രാംജി സ്മാരക ചിത്രരചനാമത്സര കൺവീനർ സുനി അൽഹാദി നന്ദിയും പറഞ്ഞു.