udf

മൂവാറ്റുപുഴ : അടിമാലി പഞ്ചായത്തിലെ ഗോത്ര വർഗ കുടികൾ സന്ദർശിച്ചാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് ഇന്നലെ പ്രചാരണം നടത്തിയത്.

രാവിലെ പൈങ്ങോട്ടൂരിലെ ഇടവക പള്ളിയിൽ പെസഹ ചടങ്ങുകളിൽ പങ്കെടുത്ത ശേഷമാണ് ഡീൻ കുര്യാക്കോസ് പ്രചാരണത്തിനായി അടിമാലിയിൽ എത്തിയത്.

അഞ്ചാംമൈലിൽ നിന്നാണ് രാവിലെ പ്രചാരണം യു.ഡി.എഫ് സ്ഥാനാർത്ഥി ആരംഭിച്ചത്. കുളമാക്കുടി, കട്ടമുടി, തുമ്പിപ്പാറ, ചൂരക്കെട്ടൻകുടി എന്നിവിടങ്ങളിൽ വോട്ടർമാരെ കണ്ടു. കുതിരയളക്കുടി, പ്ലാമല, കൊടക്കല്ല്, നൂറാംകര, കൊരങ്ങാട്ടി, തലമാലി , പെട്ടിമുടി, ചാറ്റുപാറക്കുടി, മച്ചിപ്ലാവുകുടി, തട്ടെക്കണ്ണൻ എന്നി കുടികളിൽ സന്ദർശനം പൂർത്തീകരിച്ച് പ്രചരണം അവസാനിപ്പിച്ചു.