y
എൻ.ഡി.എ നിയോജകമണ്ഡലം കൺവെൻഷനിൽ സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണൻ സംസാരിക്കുന്നു

തൃപ്പൂണിത്തുറ: അഴിമതിക്കാരെ അകത്താക്കരുതെന്ന ലക്ഷ്യത്തോടെയാണ് രണ്ട് മുന്നണികളും ഒന്നിച്ച് പ്രവർത്തിക്കുന്നതെന്ന് എറണാകുളം എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണൻ പറഞ്ഞു. തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷനിൽ നടന്ന എൻ.ഡി.എ കൺവെൻഷനിൽ സംസാരി​ക്കുകയായി​രുന്നു അദ്ദേഹം. സംസ്ഥാന വക്താവ് അഡ്വ.നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.

എൻ.ഡി.എ.മണ്ഡലം ചെയർമാൻ സി.എസ്. സഞ്ജയ്കുമാർ അദ്ധ്യക്ഷനായി. ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് എം.എ. ബ്രഹ്മരാജ്, ബി.ജെ.പി. തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് വി.അജിത്ത് കുമാർ, പള്ളുരുത്തി മണ്ഡലം പ്രസിഡന്റ് ഇ.വി.മനോജ്, ജില്ലാ അദ്ധ്യക്ഷൻ അഡ്വ. കെ.എസ്. ഷൈജു, സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ്, മേഖലാ സെക്രട്ടറി അഡ്വ.പി.എൽ ബാബു, പാർലമെന്ററി പാർട്ടി നേതാവ് പി.കെ.പീതാംബരൻ, സംസ്ഥാന കൗൺസിൽ അംഗം കെ.എസ്. ഉദയകുമാർ, യു. മധുസൂദനൻ, അഡ്വ. സാബു വർഗീസ്, ജില്ലാ ഉപാധ്യക്ഷ അഡ്വ. രമാദേവിതോട്ടുങ്കൽ ബി.ഡി.ജെ.എസ്.ജില്ലാ പ്രസിഡന്റ് ശ്രീകുമാർ തട്ടാരത്ത് എന്നിവർ നേതൃത്വം നൽകി