കാക്കനാട്: കുട്ടികൾക്ക് ചിത്രകല, റോബോട്ടിക്‌സ്, ചെസ്, ക്ലേമോഡലിംഗ് തുടങ്ങിയ വിഷയങ്ങളിൽ കാക്കനാട് ഇ.എം.എസ് സഹകരണ ലൈബ്രറി അവധിക്കാല ക്ലാസുകൾ സംഘടിപ്പിക്കും. ബേസിക് ഡ്രോയിംഗ്, അഡ്വാൻസ്ഡ് ഡ്രോയിംഗ്-പെയിന്റിംഗ്, ബേസിക് ചെസ്, അഡ്വാൻസ്ഡ് ചെസ്, ക്ലേമോഡലിംഗ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ള ക്ലാസുകളിലേക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചു.
ചിത്രരചന, ചെസ് എന്നിവയുടെ ആദ്യബാച്ചുകൾ ഏപ്രിൽ മൂന്നിനും രണ്ടാംബാച്ച് മേയ് ആറിനും ആരംഭിക്കും റോബോട്ടിക്‌സിൽ ഏപ്രിൽ 15മുതൽ മേയ് 28വരെ മൂന്ന് ബാച്ചുണ്ടായിരിക്കും.
ക്ലേമോഡലിംഗ് ക്ലാസുകൾ ഏപ്രിൽ അഞ്ചുമുതൽ ഏഴുവരെ നടക്കും. ഫോൺ: 9447580024.