കൊച്ചി: തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയത്തിലെ യു.കെ.ജി വിഭാഗം കുട്ടികളുടെ ബിരുദദാനച്ചടങ്ങ് നടത്തി. തൃപ്പൂണിത്തുറ ദേവി ആശുപത്രിയിലെ ചീഫ് ഫിസിഷ്യനും ഡയബറ്റോളജിസ്റ്റുമായ ഡോ. അജയ് കുമാർ മുഖ്യാതിഥിയായിരുന്നു. കെ.ജി. വിഭാഗം കോ ഓർഡിനേറ്റർ നീന.ആർ റിപ്പോർട്ട് അവതരിപ്പിച്ചു. ബോർഡ് ഒഫ് മാനേജ്മെന്റ് പ്രസിഡന്റ്, ട്രസ്റ്റി - സി.എം.ഇ.സി.റ്റി-ജി.സി ഡോ. ലീലാ രാമമൂർത്തി, പ്രിൻസിപ്പൽ പ്രിയ.സി. പിള്ള, വൈസ് പ്രിൻസിപ്പൽ സുചിത്ര. സി, അദ്ധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.