കൊച്ചി: 2024ലെ ടി.കെ. രാമകൃഷ്ണൻ പുരസ്കാരത്തിന് മുതിർന്ന ട്രേഡ് യൂണിയൻ നേതാക്കളായ കെ. എൻ. രവീന്ദ്രനാഥിനേയും എം. എം. ലോറൻസിനേയും തിരഞ്ഞെടുത്തു.
മുൻമന്ത്രി ടി.കെ. രാമകൃഷ്ണന്റെ സ്മരണാർത്ഥം ടി.കെ. രാമകൃഷ്ണൻ സാംസ്‌കാരിക കേന്ദ്രം ഏർപ്പെടുത്തിയതാണ് പുരസ്കാരം. പ്രൊഫ. എം കെ സാനു ചെയർമാനും ഷാജി എൻ കരുൺ, ജോൺ ഫെർണാണ്ടസ് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. ഏപ്രിൽ 21ന് ടി.കെ രാമകൃഷ്ണൻ അനുസ്മരണ ദിനത്തിൽ പുരസ്‌കാരം സമ്മാനിക്കും.