മാല്യങ്കര: മാല്യങ്കര എസ് .എം.ഐ.എം.ടി എൻജിനിയറിംഗ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 'റോഡ് സുരക്ഷ'യുമായി ബന്ധപ്പെട്ട് കോളേജ് വിദ്യാർത്ഥികൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പറവൂർ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എൻ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. പി. ആത്മാറാം അദ്ധ്യക്ഷനായി.
കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഡോ. കെ.ആർ. സൻജുന, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി ടി.ബി. ബിൻ റോയ്, എൻ.എസ്.എസ് വളണ്ടിയർ സെക്രട്ടറി ഇ.എസ്. സൈറ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്കായി വിനോദ് കുമാർ ക്ലാസ് നയിച്ചു. അസിസ്റ്റന്റ് പ്രോഗ്രാം ആഫീസർ ഗ്രീനിയ, ജോർജ്, അസിസ്റ്റന്റ് പ്രൊഫസർ പി. ഉണ്ണിക്കൃഷ്ണൻ, മാസിൻ മിറാസ് തുടങ്ങിയവർ നേതൃത്വം നൽകി.
കാപ്
മാല്യങ്കര എസ്.എം.ഐ.എം.ടി എൻജിനിയറിംഗ് കോളേജിൽ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് പറവൂർ മോട്ടേർ വെഹിക്കിൾ ഇൻസ്‌പെക്ടർ എൻ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.