gold

ഓഹരി വിപണിയിൽ വൻ കുതിപ്പ്

കൊച്ചി: നടപ്പുസാമ്പത്തിക വർഷത്തിലെ അവസാന വ്യാപാരദിനത്തിൽ ഓഹരി വിപണിയിൽ വൻകുതിപ്പ്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വിപണിയിൽ ആവേശത്തോടെ പങ്കെടുത്തതോടെ ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 655.4 പോയിന്റ് ഉയർന്ന് 73,651.35 ൽ വ്യാപാരം അവസാനിപ്പിച്ചു. ദേശീയ സൂചിക 203.25 പോയിന്റ് നേട്ടത്തോടെ 22,326.90 വ്യാപാരം പൂർത്തിയാക്കി. ബാങ്കിംഗ്, ധനകാര്യ, വാഹന മേഖലയിലെ ഓഹരികളാണ് മുന്നേറ്റത്തിന് നേതൃത്വം നൽകിയത്.

ആഗോള വിപണികളിലെ കുതിപ്പിന് ചുവടുപിടിച്ചാണ് ഓഹരികൾ ശക്തമായി തിരിച്ചുകയറിയത്. അമേരിക്കയിലെ പ്രമുഖ സൂചികകൾ ബുധനാഴ്ച റെക്കാഡ് ഉയരത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്. ഫെഡറൽ റിസർവിന്റെ ധനനയത്തിൽ നിർണായക സ്വാധീനമുള്ള അമേരിക്കയിലെ നാണയപ്പെരുപ്പ കണക്കുകളാണ് വിപണി പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. നാണയപ്പെരുപ്പം കുറഞ്ഞാൽ ജൂണിൽ പലിശ നിരക്ക് കുറഞ്ഞ് തുടങ്ങുമെന്നാണ് വിലയിരുത്തുന്നത്.

പ്രതീക്ഷകൾ

കമ്പനികളുടെ മികച്ച പ്രവർത്തന ഫലങ്ങൾ

നിയന്ത്രണ വിധേയമാകുന്ന നാണയപ്പെരുപ്പം

ജൂണിൽ പലിശ കുറയാനുള്ള സാദ്ധ്യത

മോദി സർക്കാർ വീണ്ടും അധികാരം നേടുമെന്ന പ്രവചനങ്ങൾ

ത​മി​ഴ്നാ​ട്ടി​ൽ​ ​പ​വ​ൻ​ ​വി​ല​ 50,000​ ​തൊ​ട്ടു

കേ​ര​ള​ത്തി​ലെ​ ​വി​ല​ 49,340​ ​രൂ​പ​

കൊ​ച്ചി​:​ ​ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി​ ​ഇ​ന്ത്യ​യി​ലെ​ ​സ്വ​ർ​ണ​ ​വി​ല​ ​പ​വ​ന് 50,000​ ​രൂ​പ​യി​ലെ​ത്തി.​ ​രാ​ജ്യാ​ന്ത​ര​ ​വി​പ​ണി​യു​ടെ​ ​ചു​വ​ട് ​പി​ടി​ച്ച് ​ത​മി​ഴ്നാ​ട്ടി​ലാ​ണ് ​ഇ​ന്ന​ലെ​ ​പ​വ​ൻ​ ​വി​ല​ 50,000​ ​രൂ​പ​ ​തൊ​ട്ട​ത്.​ ​ഗ്രാ​മ​നി്റെ​ ​വി​ല​ 35​ ​രൂ​പ​ ​ഉ​യ​ർ​ന്ന് 6,250​ ​രൂ​പ​യി​ലെ​ത്തി.​ ​അ​തേ​സ​മ​യം​ ​കേ​ര​ള​ത്തി​ലെ​ ​സ്വ​ർ​ണ​ ​വി​ല​ ​ഇ​ന്ന​ലെ​ ​പ​വ​ന് 280​ ​രൂ​പ​ ​വ​ർ​ദ്ധി​ച്ച് 49,340​ ​രൂ​പ​യി​ലെ​ത്തി.​ ​ഗ്രാ​മി​ന്റെ​ ​വി​ല​ 6,170​ ​രൂ​പ​യാ​ണ്.​ ​നി​കു​തി​യി​ലെ​ ​വ്യ​തി​യാ​നം​ ​മൂ​ല​മാ​ണ് ​വി​ല​യി​ൽ​ ​വ്യ​ത്യാ​സം.
മ​ൾ​ട്ടി​ ​ക​മ്മോ​ഡി​റ്റി​ ​എ​ക്സ്ചേ​ഞ്ചി​ൽ​ 24​ ​കാ​ര​റ്റ് ​സ്വ​ർ​ണ​ ​വി​ല​ ​പ​ത്ത് ​ഗ്രാ​മി​ന് 66,560​ ​രൂ​പ​യി​ലാ​ണ് ​വ്യാ​പാ​രം​ ​ന​ട​ത്തു​ന്ന​ത്.​ ​രാ​ജ്യാ​ന്ത​ര​ ​വി​പ​ണി​യി​ൽ​ ​വി​ല​ ​ഔ​ൺ​സി​ന് 2,200​ ​ഡോ​ള​റി​ന് ​അ​ടു​ത്താ​ണ്.​ ​വെ​ള്ളി​ ​വി​ല​ ​കി​ലോ​ഗ്രാ​മി​ന് 74,780​ ​രൂ​പ​യി​ലാ​ണ് ​വ്യാ​പാ​രം​ ​ന​ട​ത്തു​ന്ന​ത്.

ധ​ന​ക​മ്മി​ ​​ ​കൂ​ടു​ന്നു

കൊ​ച്ചി​:​ ​ന​ട​പ്പു​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷം​ ​ആ​ദ്യ​ ​പ​തി​നൊ​ന്ന് ​മാ​സ​ങ്ങ​ളി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​ധ​ന​ക​മ്മി​ ​മൊ​ത്തം​ ​ല​ക്ഷ്യ​ത്തി​ന്റെ​ 86.5​ ​ശ​ത​മാ​ന​ത്തി​ലെ​ത്തി.​ ​ഫെ​ബ്രു​വ​രി​ ​വ​രെ​യു​ള്ള​ ​കാ​ല​യ​ള​വി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​ധ​ന​ക​മ്മി​ 15.01​ ​ല​ക്ഷം​ ​കോ​ടി​ ​രൂ​പ​യാ​യാ​ണ് ​ഉ​യ​ർ​ന്ന​ത്.​ ​ജ​നു​വ​രി​യി​ലി​ത് 11.03​ ​ല​ക്ഷം​ ​കോ​ടി​ ​രൂ​പ​യാ​യി​രു​ന്നു.​ ​ബ​ഡ്ജ​റ്റി​ലെ​ ​പു​തു​ക്കി​യ​ ​എ​സ്‌​റ്റി​മേ​റ്റ് ​അ​നു​സ​രി​ച്ച് ​ന​ട​പ്പു​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷം​ ​ധ​ന​ക​മ്മി​ 17.35​ ​ല​ക്ഷം​ ​കോ​ടി​ ​രൂ​പ​യാ​യി​രി​ക്കു​മെ​ന്നാ​ണ് ​വി​ല​യി​രു​ത്തി​യി​രു​ന്ന​ത്.

കുതിച്ചുയർന്ന് വ്യാ​വ​സാ​യി​ക​ ​ഉ​ത്പാ​ദ​ന​ം

കൊ​ച്ചി​:​ ​ഫെ​ബ്രു​വ​രി​യി​ൽ​ ​എ​ട്ട് ​പ്ര​ധാ​ന​ ​മേ​ഖ​ല​ക​ളി​ലെ​ ​വ്യാ​വ​സാ​യി​ക​ ​ഉ​ത്പാ​ദ​നം​ 6.7​ ​ശ​ത​മാ​നം​ ​ഉ​യ​ർ​ന്നു.​ ​ജ​നു​വ​രി​യി​ൽ​ ​ഉ​ത്പാ​ദ​ന​ത്തി​ലെ​ ​വ​ള​ർ​ച്ച​ 4.1​ ​ശ​ത​മാ​ന​മാ​യി​രു​ന്നു.​ ​ക​ൽ​ക്ക​രി,​ ​പ്ര​കൃ​തി​വാ​ത​കം,​ ​സ്റ്റീ​ൽ,​ ​സി​മ​ന്റ്,​ ​ക്രൂ​ഡോ​യി​ൽ,​ ​വ​ളം,​ ​വൈ​ദ്യു​തി,​ ​റി​ഫൈ​ന​റി​ ​തു​ട​ങ്ങി​യ​ ​മേ​ഖ​ല​ക​ളി​ലെ​ല്ലാം​ ​ക​ഴി​ഞ്ഞ​ ​മാ​സം​ ​ഉ​ത്പാ​ദ​ന​ത്തി​ൽ​ ​മി​ക​ച്ച​ ​വ​ള​ർ​ച്ച​ ​രേ​ഖ​പ്പെ​ടു​ത്തി.​ ​ക​ൽ​ക്ക​രി​ ​ഉ​ത്പാ​ദ​നം​ 11.6​ ​ശ​ത​മാ​ന​വും​ ​ക്രൂ​ഡോ​യി​ൽ​ 7.9​ ​ശ​ത​മാ​ന​വും​ ​വ​ള​ർ​ച്ച​ ​നേ​ടി.​ ​പ്ര​കൃ​തി​ ​വാ​ത​ക​ ​ഉ​ത്പാ​ദ​ന​ത്തി​ലും​ 11.6​ ​ശ​ത​മാ​നം​ ​വ​ള​ർ​ച്ച​ ​ദൃ​ശ്യ​മാ​യി.

രൂപ പിടിച്ചു നിൽക്കുന്നു

അ​മേ​രി​ക്ക​ൻ​ ​ഡോ​ള​റി​നെ​തി​രെ​ ​രൂ​പ​യു​ടെ​ ​മൂ​ല്യ​യി​ടി​വ് ​ത​ട​യാ​നാ​യി​ ​റി​സ​ർ​വ് ​ബാ​ങ്ക് ​ഇ​ന്ന​ലെ​ ​പൊ​തു​ ​മേ​ഖ​ല​ ​ബാ​ങ്കു​ക​ൾ​ ​വ​ഴി​ ​വ​ൻ​തോ​തി​ൽ​ ​ഡോ​ള​ർ​ ​വി​പ​ണി​യി​ൽ​ ​വി​റ്റ​ഴി​ച്ചു.​ ​രൂ​പ​യു​ടെ​ ​മൂ​ല്യം​ ​പു​തി​യ​ ​റെ​ക്കാ​ഡ് ​താ​ഴ്ച​യി​ലേ​ക്ക് ​പ​തി​ക്കാ​തെ​ ​ര​ക്ഷി​ച്ച​ത് ​റി​സ​ർ​വ് ​ബാ​ങ്ക് ​ഇ​ട​പെ​ട​ലാ​ണെ​ന്ന് ​വ്യാ​പാ​രി​ക​ൾ​ ​പ​റ​യു​ന്നു. ഇന്നലെ കനത്ത വില്പന സമ്മർദ്ദം നേരിട്ട രൂപ വ്യാപാരാന്ത്യത്തിൽ ഡോളറിനെതിരെ 83.36ലാണ് അവസാനിച്ചത്. രൂപയുടെ റെക്കാഡ് താഴ്ച 83.45 ആണ്.