കൊച്ചി: കോലഞ്ചേരിയിലെ മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് മെഡിക്കൽ കോളേജിൽ അതീവ സങ്കീർണമായ ബെന്റാൽ ഹൃദ്രോഗ ശസ്ത്രക്രിയ വിജയകരമായി നടന്നു.
ഹൃദയത്തിൽ നിന്നും ഓക്‌സിജൻ സമ്പുഷ്ടമായ രക്തം പുറത്തേക്ക് കൊണ്ടുപോകുന്ന മഹാധമനിയുടെ (അയോർട്ട) ആന്തരിക പാളിയിൽ കീറൽ ഉണ്ടാകുന്ന അവസ്ഥയുമായി എത്തിയ 64 വയസുള്ള സ്ത്രീയിലാണ് അയോർട്ട നീക്കം ചെയ്ത് കൃത്രിമ അയോർട്ടയും വാൽവും ഘടിപ്പിക്കുന്ന ബെന്റാൽ ശസ്ത്രക്രിയ നടന്നത്.
എം.ഒ.എസ്.സി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോ. ഈപ്പൻ പുന്നൂസ്, ഡോ. ലൂയി ഫിഷർ, ഡോ. വിനു ജോയ്, ഡോ. തരുൺ ഡേവിഡ് എന്നിവരടങ്ങുന്ന വിദഗ്ദ്ധ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്.
ഡോ. ജോസഫ് തോമസ് കഥയനാട്ട്, ഡോ. സ്മാർട്ടിൻ എബ്രഹാം, ഡോ. സുജിത്ത് അലക്സാണ്ടർ കുര്യൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.