കൊച്ചി: സി-വിജിൽ മൊബൈൽ ആപ്ലിക്കേഷൻ മുഖേന ജില്ലയിൽ ഇതുവരെ ലഭിച്ചത് 3962 പരാതികൾ. ഇതിൽ 3916 എണ്ണം പരിഹരിച്ചു.
37 എണ്ണം ഉപേക്ഷിച്ചു. 9 എണ്ണത്തിൽ നടപടി പുരോഗമിക്കുന്നു. അനധികൃതമായി പ്രചാരണ സാമഗ്രികൾ പതിക്കൽ, പോസ്റ്ററുകൾ, ഫ്‌ളക്‌സുകൾ എന്നിവയ്‌ക്കെതിരെയാണ് കൂടുതൽ പരാതികൾ.
തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ രൂപീകരിച്ച ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ ഇതുവരെ പൊതുഇടങ്ങളിൽനിന്ന് 3347പ്രചാരണ സാമഗ്രികൾ നീക്കംചെയ്തു.