
കൊച്ചി: മുത്തൂറ്റ് മൈക്രോഫിൻ എക്‌സ്റ്റേണൽ കമേഴ്‌സ്യൽ ബോറോയിംഗിലൂടെ 75 ദശലക്ഷം ഡോളർ സമാഹരിച്ചു. മൂന്നു വർഷവും മൂന്നു മാസവുമാണ് ഇതിന്റെ കാലാവധി. സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്, ദോഹ ബാങ്ക്, റാക് ബാങ്ക്, യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ (യുകെ), കാനറ ബാങ്ക് ഗിഫ്റ്റ് സിറ്റി എന്നിവയാണ് ഈ ഇടപാടിൽ പങ്കാളികളായത്. സോഷ്യൽ ടേം ലോൺ രീതിയിലാണ് ഈ ഇടപാട്. ഇപ്പോഴത്തെ 75 ദശലക്ഷം ഡോളറിനു പുറമെ 25 ദശലക്ഷം ഡോളർ കൂടി സമാഹരിക്കാനുള്ള ഗ്രീൻഷൂ ഓപ്ഷനും മുത്തൂറ്റ് മൈക്രോഫിന്നിനുണ്ട്.