kklm
എൽ.ഡി.വൈ.എഫ് തിരുമാറാടി പഞ്ചായത്ത് കൺവെൻഷൻ ഡി.വൈ.എഫ് ഐ ജില്ല സെക്രട്ടറിയേറ്റംഗം അഖിൽ ദാസ് ഉൽഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: തിരുമാറാടി പഞ്ചായത്ത് സംയുക്ത എൽ.ഡി.വൈ.എഫ് കൺവെൻഷൻ ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറിയേറ്റ് അംഗം അഖിൽ ദാസ് ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് പഞ്ചായത്ത് സെക്രട്ടറി ജോർജ് സാജൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് ബിജോ പൗലോസ്, പി.എം. ഷൈൻ, എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് സനൽ ചന്ദ്രൻ, സെക്രട്ടറി വർഗീസ് മണി, ഒ.എൻ.വിജയൻ, ജിനു അഗസ്റ്റിൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാമോൾ പ്രകാശ്, വൈസ് പ്രസിഡന്റ് എം.എം. ജോർജ്, സഹകരണ ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ, വൈസ് പ്രസിഡന്റ് സിനു. എം. ജോർജ്, അനന്തു മോഹൻ എന്നിവർ പങ്കെടുത്തു.