ആലുവ: ദേശീയപാതയിൽ തോട്ടക്കാട്ടുകര പറവൂർകവലയിൽ പ്രവർത്തിക്കുന്ന ഫാമിലി സൂപ്പർ മാർക്കറ്റിലുണ്ടായ അഗ്നിബാധയിൽ ലക്ഷങ്ങളുടെ നാശനഷ്ടം. വെള്ളിയാഴ്ച്ച പുലർച്ചെ 3.45ഓടെയാണ് സൂപ്പർമാർക്കറ്റിന് പിറകിലെ ഗോഡൗണിന് തീപിടിച്ചത്. ആലുവ, അങ്കമാലി, പറവൂർ അഗ്നിശമന യൂണിറ്റുകൾ മൂന്ന് മണിക്കൂറോളം എടുത്താണ് തീയണച്ചത്. തോട്ടക്കാട്ടുകര സ്വദേശി ജലീലിന്റേതാണ് സ്ഥാപനം. അഞ്ച് ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സൂചന.