ആലുവ: ചെസ് അസോസിയേഷന്റെ സഹകരണത്തോടെ അശോകപുരം പി.കെ.വി.എം വിദ്യാവിനോദിനി ലൈബ്രറി സംഘടിപ്പിച്ച അണ്ടർ 17 ചെസ് ടൂർണ്ണമെന്റ് ഓപ്പൺ വിഭാഗത്തിൽ ആദിത്യ എ. ചുള്ളിക്കാടും പെൺകുട്ടികളുടെ വിഭാഗത്തിൽ സെറ ജോ സാമും ചാമ്പ്യൻമാരായി. ഓപ്പൺ വിഭാഗത്തിൽ ബാലാനന്ദൻ അയ്യപ്പൻ, ക്രിസ്റ്റി ജോർജ്, എം. അതുൽ കൃഷ്ണ, ആദിക് തിയോഫിലിൻ ലെനിൻ എന്നിവരും പെൺകുട്ടികളുടെ വിഭാഗത്തിൽ പി.എസ്. ദേവപ്രിയ, സന വിജേഷ്, സഹല നസ്രിൻ, ശ്രേയ ശ്രീകുമാർ മേനോൻ എന്നിവരും രണ്ട് മുതൽ അഞ്ച് വരെ സ്ഥാനങ്ങൾ നേടി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ലൈബ്രറി സെക്രട്ടറി എസ്.എ.എം. കമാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ചെസ് അസോസിയേഷൻ സെക്രട്ടറി പി.എസ്. അമീർ, ട്രഷറർ പി.വി. കുഞ്ഞുമോൻ, ആർബിട്രർ എസ്.എൽ. വിഷ്ണു, യു.എസ്. സതീശൻ എന്നിവർ പങ്കെടുത്തു.