ആലുവ: നിർദ്ധനസഹപാഠിക്കായി ആലുവ ഗവ. ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ പി.ടി.എയും, സ്കൂൾ എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി നിർമ്മിക്കുന്ന സ്നേഹഭവനത്തിന് തറക്കല്ലിട്ടു. കീഴ്‌മാട് കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം 12 ലക്ഷം രൂപ ചെലവിൽ മൂന്നര സെന്റ് ഭൂമി വാങ്ങിയാണ് സ്നേഹഭവനം നിർമ്മിക്കുന്നത്.
ചുണങ്ങംവേലി പുഷ്പ നഗറിൽ പുത്തൻപുരയ്ക്കൽ പരേതനായ പ്രസാദിന്റെ ഭാര്യ മധുബാലയും മൂന്ന് പെൺമക്കളും വർഷങ്ങളായി വാടക വീട്ടിലാണ് താമസിക്കുന്നത്. 20കാരിയായ മൂത്തമകൾ ഗൗരിപ്രസാദ് സെറിബ്രൽ പാൾസി രോഗം ബാധിച്ച് കിടപ്പിലാണ്. ഇളയ രണ്ടു പെൺകുട്ടികളും വിദ്യാർത്ഥിനികളാണ്. ഒരാൾ ആലുവ ബോയ്സിൽ പ്ലസ് വൺ വിദ്യാർത്ഥിനി. ഭൂരഹിതരായ കുടുംബം നിത്യചെലവിനും ബുദ്ധിമുട്ടുകയാണ്. സാമൂഹിക പ്രവർത്തകൻ ഡോ. ടോണി ഫെർണാണ്ടസ് കല്ലിടൽ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് വി.എസ്. സതീശൻ അദ്ധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ കൃഷ്ണകുമാർ, കീഴ്‌മാട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ദിവ്യരാജ്, സ്കൂൾ പ്രിൻസിപ്പൽ എം.ജി. റോസ, എഡ്രാക്ക് ജില്ലാ സെക്രട്ടറി കെ. ജയപ്രകാശ്, കീഴ്‌മാട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ദിവ്യരാജ്, ഹെൽത്ത് ഇൻസ്പെക്ടർ എം.ഐ. സിറാജ്, കെ.ടി. റെജി, ഷിബു ജോയി, എ.കെ. അനിൽകുമാർ എന്നിവർ പങ്കെടുത്തു.
സ്നേഹവീട് പദ്ധതിക്കായി എസ്.ബി.ഐ ആലുവ മെട്രോ സ്റ്റേഷൻ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ജി,ബി.എച്ച്.എസ്.എസ് ആലുവ, സ്നേഹവീട്, അക്കൗണ്ട് നമ്പർ: 42532884505, ഐ.എഫ്.എസ്.സി: SBIN0071019.