
കൊച്ചി: റംസാൻ നോമ്പ് കാലവും ഈസ്റ്ററും എത്തിയതോടെ കോഴി വില മേൽപ്പോട്ട് കുതിക്കുകയാണ്. ഒപ്പം വേനൽക്കാലം കൂടിയെത്തിയതോടെ ഉത്പാദനം കുറഞ്ഞതാണ് മറ്റൊരു പ്രതിസന്ധി.
120 രൂപ വിലയുണ്ടായിരുന്ന കോഴിയ്ക്ക് ഇപ്പോൾ 133-135 രൂപയാണ് ഫാം റേറ്റ്. കോഴിയിറച്ചിക്ക് 225. ലൈവ് ചിക്കൻ കച്ചവടക്കാർ വില്ക്കുന്നത് കിലോ 145. പ്രാദേശികമായി വിലയിൽ നേരിയ മാറ്റം വരും. ഓരോ ദിവസവും അഞ്ചും ആറും രൂപ വച്ച് വർദ്ധിക്കുന്നുണ്ട്. ഇന്നലെ ആറുരൂപ കൂടി. റംസാൻ വിപണി ഉയർന്നതോടെ മേഖലയിൽ നേരിയ പ്രതീക്ഷ നൽകുമ്പോഴും കർഷകർ പ്രതിസന്ധിയിലാണ്.
കുടിവെള്ളം പ്രധാന പ്രശ്നം
കനത്ത വേനലിലെ ജല ലഭ്യതയാണ് പ്രധാന പ്രശ്‌നം. കോഴിക്കുള്ള വെള്ളം
പണം കൊടുത്ത് വെള്ളം അവസ്ഥയിലാണ്. 1000 കോഴികൾക്ക് ദിവസം 450- 500 ലിറ്റർ വരെ വെള്ളം വേണ്ടി വരും. കൃത്യമായ പി.എച്ച്. മൂല്യമുള്ള ജലം നൽകിയില്ലെങ്കിൽ കോഴിയുടെ കരളിനെ ബാധിക്കും. അതുകൊണ്ട് തന്നെ ഭക്ഷ്യയോഗ്യമായ ഇറച്ചിലഭിക്കുന്നതിന് ശുദ്ധജലം തന്നെ നൽകേണ്ടി വരും.
വെള്ളമെത്തിക്കാൻ ചെലവേറെ
കർഷകരിൽ ചിലർ കുഴൽ കിണർ കുഴിച്ചും വെള്ളത്തിനുള്ള മാർഗം കണ്ടെത്തുന്നുണ്ട്. ഇതിനും കുറഞ്ഞത് രണ്ടുലക്ഷം രൂപ യെങ്കിലും വരും. ഇതും സാദ്ധ്യമല്ലെങ്കിൽ ജലാംശം നിലനിറുത്തുന്നതിനുള്ള പ്രത്യേക മരുന്നുകളുണ്ട്. മരുന്ന് നൽകണമെങ്കിൽ ഒ രു കോഴിക്ക് മൂന്നോ നാലോ രൂപ അധിക ചെലവും വരും. ഇതും കർഷകരിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു . ഇതോടെ പലരും കോഴി വളർത്തൽ നിറുത്തിയിരിക്കുകയാണ്
കോഴിക്കുഞ്ഞിനും വൻവില
കോഴിക്കുഞ്ഞുങ്ങൾക്കും വില വർദ്ധിച്ചിരിക്കുകയാണ്. 20-30 രൂപ വരെയുണ്ടായിരുന്നത് ഇപ്പോൾ 54 ആയി. ഒപ്പം കോഴിമുട്ടയ്ക്കും വില കൂടിയി. വേനൽക്കാലത്ത് ഉത്പാദനം കുറഞ്ഞതാണ് കാരണം.
കോഴി ഫാം റേറ്റ്- 135
ലൈവ് വില കിലോ- 145
ഇറച്ചി- 225
വൈറ്റ് ലഗോൺ മുട്ട- 5.5- 6 രൂപ
ബ്രൗൺ മുട്ട- 7 രൂപ
രണ്ട് മഞ്ഞക്കരുവുള്ള മുട്ട- 12 രൂപ
കോഴിക്ക് വില കൂടാനാണ് സാദ്ധ്യത. ആന്ധ്രാ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം കുടിവെള്ള പ്രശ്‌നംമൂലം കൃഷി കുറച്ചു. കേരളത്തിൽ നിലവിലുള്ള കൃഷി ക്ക് ആവശ്യക്കാരും കൂടുന്നുണ്ട്.
എസ്.കെ. നസീർ
ജനറൽ സെക്രട്ടറി
ഓൾ കേരള പൗൾട്രി ഫെഡറേഷൻ