kcbc

കൊച്ചി: യേശുവിന്റെ ഉയിർപ്പ് പ്രത്യാശയുടെ തിരുനാളാണെന്ന് കെ.സി.ബി.സി. ജീവിതത്തിലെ പ്രതിസന്ധികളും പ്രതിലോമകരമായ പ്രശ്‌നങ്ങളും അതിജീവിക്കാനും അവയുടെമേൽ വിജയം വരിക്കാനും മനുഷ്യർക്കു കഴിയുമെന്ന് സ്വജീവിതം കൊണ്ട് യേശുക്രിസ്തു സാക്ഷ്യപ്പെടുത്തി. മഹത്വപൂർണമായ തന്റെ ഉത്ഥാനം വഴി മരണത്തെപ്പോലും ഭയപ്പെടാതെ സമീപിക്കണമെന്ന് ലോകത്തെ പഠിപ്പിക്കുകയാണ്. ലോകം ഇരിട്ടിലേക്കും അരാജകത്വത്തിലേക്കും അടിച്ചമർത്തലുകളിലേക്കും വഴുതിവീഴുന്നുവെന്ന് ഭയപ്പെടുന്ന ഈ കാലഘട്ടത്തിലും പ്രത്യാശ നഷ്ടപ്പെടുത്തരുതെന്ന് മനുഷ്യരോട് ആഹ്വാനം ചെയ്യുകയാണ് യേശുവിന്റെ ഉയിർപ്പുതിരുനാൾ. ജീവിതത്തിന്റെ പുതിയ പ്രഭാതത്തെ വരവേല്ക്കാൻ നമുക്ക് പ്രത്യാശ നിർഭയരായിരിക്കാമെന്ന് കെ.സി.ബി.സി ഔദ്യോഗിക വക്താവ് ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പറഞ്ഞു.