
തൃപ്പൂണിത്തുറ: ഗ്രാന്മ സൗഹൃദ വേദിയുടെ മതസൗഹാർദ്ദ സംഗമം ഏപ്രിൽ 2ന് വൈകിട്ട് 6ന് പൂത്തോട്ട ധന്യാപുരി റിസോർട്ടിൽ ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ ഉദ്ഘാടനം ചെയ്യും. ഗ്രാന്മ രക്ഷാധികാരി എം.എൽ. സുരേഷ് അദ്ധ്യക്ഷനാകും. കലാഭവൻ സാബു, കാഞ്ഞിരമറ്റം ചീഫ് ഇമാം ശംസുദ്ദീൻ വഹബി, ഉദയംപേരൂർ സെന്റ് സെബാസ്റ്റ്യൻ ചർച്ച് വികാരി ഫാ. വർഗീസ് മാമ്പിളി, സൗത്ത് പറവൂർ സെന്റ് ജോൺസ് ചർച്ച് വികാരി ഫാ. മനോജ് തുരുത്തേൽ, സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് ചർച്ച് വികാരി ഫാ. ജോസ് പാറപ്പുറം, റഷീദ് മങ്ങാടൻ എന്നിവർ സംസാരിക്കും.