march
കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഡി.സി.സിയുടെ നേതൃത്വത്തിൽ ആദായ നികുതി ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്.

കൊച്ചി: പരാജയഭീതിപൂണ്ട ബിജെപി രാജ്യത്തെ ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു. കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഡി.സി.സിയുടെ നേതൃത്വത്തിൽ ആദായനികുതി ഓഫിസിലേക്ക് പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇലക്ട്രറൽ ബോണ്ട് വിഷയത്തിൽ കോടതിയിൽനിന്ന് നേരിട്ട തിരിച്ചടിയിൽനിന്ന് ശ്രദ്ധമാറ്റുവാൻ കൂടിയുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. രാജ്യത്തെ അന്വേഷണ ഏജൻസികൾ ബി.ജെ.പിയുടെ ബി ടീമായി പ്രവർത്തിക്കുകയാണെന്നും ഹൈബി കുറ്റപ്പെടുത്തി. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു.

എം.എൽ.എമാരായ ടി.ജെ. വിനോദ്, ഉമ തോമസ്, നേതാക്കളായ അബ്ദുൽ മുത്തലിബ്, കെ.പി. ധനപാലൻ, ഡോമനിക് പ്രസന്റേഷൻ, ജെയ്‌സൺ ജോസഫ്, എം. ആർ. അഭിലാഷ്, ടോണി ചമ്മിണി, തമ്പി സുബ്രഹ്മണ്യം, മനോജ് മൂത്തേടൻ തുടങ്ങിയവർ നേതൃത്വം നൽകി.