അങ്കമാലി:കേരള സാക്ഷരതാ മിഷൻ അതോറിട്ടിയുടെ മേൽനോട്ടത്തിൽ സംസ്ഥാന പരീക്ഷാഭവൻ നടത്തിയ 16മത് പത്താംതര തുല്യതാ പരീക്ഷാ വിജയികൾക്ക് അങ്കമാലി നഗരസഭാ ചെയർമാൻ മാത്യു തോമസ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. യിൽ അങ്കമാലി നഗരസഭാ പരിധിയിൽ വരുന്ന കേന്ദത്തിൽ നിന്നും 90 പേരാണ് പരീക്ഷയെഴുതിയത്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നൽകുന്ന എസ് എസ് എൽ സി സർട്ടിഫിക്കറ്റിന് തുല്യമായ സർട്ടിഫിക്കറ്റാണിത് . 17 വയസ്സ് കഴിഞ്ഞവരും ഏഴാം ക്ലാസ് വിജയിച്ചവരുമാണ് പരീക്ഷ എഴുതിയത്. നഗരസഭാ വൈസ് ചെയർപേഴ്സൺ സിനി ടീച്ചർ , സ്ഥിരം സമിതി അദ്ധ്യക്ഷരായ റോസിലി തോമസ് , ജാൻസി അരിയ്ക്കൽ, ഡി.പി.സി അംഗം റീത്ത പോൾ , കൗൺസിലർമാരായ ബാസ്റ്റിൻ ഡി. പാറയ്ക്കൽ, ലില്ലി ജോയി, ഷൈനി മാർട്ടിൻ , ജിത ഷിജോയി ,നഗരസഭ സെക്രട്ടറി ജെയിൻ വർഗീസ് പാത്താടൻ, സാക്ഷരതാ പ്രേരക് ഇ.വൈ. ഏല്യാസ്, നോഡൽ പ്രേരക് ശാരി കുട്ടപ്പൻ, ജില്ലാ റിസോഴ്സ് പേഴ്സൺ പി.ശശി , ഹെൽത്ത് ഇൻസ്പെക്ടർ പ്രകാശ് സക്കറിയ എന്നിവർസന്നിഹിതരായിരുന്നു.