
മരട്: എൻ 88 ക്ലിക്കറ്റ് ക്ലബ് സംഘടിപ്പിച്ച 30 വയസിനു മുകളിലുള്ളവരുടെ ക്രിക്കറ്റ് ടൂർണമെന്റിൽ പൂണിത്തുറ സ്ട്രൈക്കേഴ്സ് ഒന്നാം സ്ഥാനവും റിഥം പൂണിത്തുറ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മരട് മാങ്കായിൽ സ്കൂൾ ഗ്രൗണ്ടിൽ വച്ചു നടത്തിയ ടൂർണമെന്റ് മരട് നഗരസഭാ വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ ഉദ്ഘാടനം ചെയ്തു. സമാപന ചടങ്ങിൽ കൗൺസിലർമാരായ പി.ഡി.രാജേഷ്, ചന്ദ്രകലാധരൻ, ക്ലബ് ഭാരവാഹികളായ കെ.വി. നവീൻ, കെ.എസ്.സൂരജ് എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ നൽകി.