t

തൃപ്പൂണിത്തുറ: പൂത്തോട്ട ശ്രീനാരായണ ഗ്രന്ഥശാല നാടക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ലോകനാടക ദിനാഘോഷം നടന്നു. ഗായകൻ കലാഭവൻ സാബു ഉദ്ഘാടനം ചെയ്തു. നാടക കൂട്ടായ്മ പ്രസിഡന്റ് കെ.ജെ. ജിജു അദ്ധ്യക്ഷനായി. ഡോ. വി.എം. രാമകൃഷ്ണൻ കലാഭവൻ സാബുവിനെ പൊന്നാട അണിയിച്ച് ആദരിച്ചു. നാടക തൃപ്പൂണിത്തുറ മേഖലാ പ്രസിഡന്റ് സതീഷ് പി. ബാബു, നാടക രചയിതാവ് തിലകൻ പൂത്തോട്ട, പറവൂർ രംഗനാഥ്, വി.ആർ. മനോജ്, ടി.സി. ഗീതാദേവി, ഉഷാകുമാരി വിജയൻ, കെ.എസ്. ജയപ്രകാശ്, പി.എം. അജിമോൾ തുടങ്ങിയവർ സംസാരിച്ചു. നാടക പ്രവർത്തകർ റീഡിംഗ് തിയേറ്റർ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗ്രന്ഥശാല പാട്ടുകൂട്ടായ്മ 'ഗ്രാമഫോൺ' അവതരിപ്പിച്ച നാടകഗാനമേളയും നടന്നു.