കൊച്ചി: ശ്രീനാരായണ സേവാസംഘം വിദ്യാഭ്യാസ- ചികിത്സാ ധന സഹായം വിതരണം ചെയ്തു. വിദ്യാർത്ഥി സമ്മേളനം ശ്രീനാരായണ സേവാസംഘം പ്രസിഡന്റ് അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ സേവാ യുവജന സംഘം പ്രസിഡന്റ് ടി.എസ്. അംജിത്ത് അദ്ധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി പി.പി. രാജൻ മുഖ്യ പ്രഭാഷണം നടത്തി. വനിതാസംഘം പ്രസിഡന്റ് ലീല പരമേശ്വരൻ, ടി.വി. വിജീഷ്, അഞ്ജയ് കെ. ലക്ഷ്മൺ, ശ്രീദേവിക ഷാജി എന്നിവർ സംസാരിച്ചു.