
തോപ്പുംപടി : ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ പൂർത്തിയാക്കിയ 202-മത്തെ വീടിന്റെ താക്കോൽ വിസ്മയ ഗ്രൂപ്പ് മാനേജർ ജോസഫ് പോൾ ജോർജ് ഈസ്റ്റർ സമ്മാനമായി കൈമാറി. ഔവർ ലേഡീസ് സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ മേരി സക്കറിയ അദ്ധ്യക്ഷത വഹിച്ചു . ആലുവയ്ക്കടുത്ത് ഭർത്താവിനെ നഷ്ടപ്പെട്ട ശ്രീജ ജിതേഷിനും കുടുംബത്തിനുമാണ് വീട് സമ്മാനിച്ചത്. സ്കൂൾ പ്രിൻസിപ്പൽ സി. ലിസ്റ്റിൽ ചക്കാലക്കൽ, അദ്ധ്യാപിക ലില്ലി പോൾ, ലീന പോൾ, ഷെറീജാ പി. ജി, ഗ്രേസ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.