മൂവാറ്റുപുഴ: ആയവന എസ് .എച്ച് .ലൈബ്രറിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ബാലവേദി പൊതുയോഗം ലൈബ്രറി സെക്രട്ടറി രാജേഷ് ജയിംസ് ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡന്റ് എബ്രോൺ സജി അദ്ധ്യക്ഷനായി. ലൈബ്രറി പ്രസിഡന്റ് ജോർജ് സി .കാക്കനാട്ട് മുഖ്യപ്രഭാഷണം നടത്തി. ബാലവേദി കൺവീനർ കെ.വി. സാജു സംസാരിച്ചു. പ്രവർത്തന റിപ്പോർട്ടും കണക്കുകളും,അടുത്ത വർഷത്തെ പ്രോജക്ടുകളുടെ രൂപരേഖയും ബാലവേദി സെക്രട്ടറി ക്രിസ രാജേഷ് അവതരിപ്പിച്ചു .