aliyar
അലിയാർ

പെരുമ്പാവൂർ: 13.5 ലിറ്റർ മദ്യവുമായി ഹണിഅലി എന്ന് വിളിക്കുന്ന ചേലാമറ്റം കാരിക്കോട് പുള്ളികടി വീട്ടിൽ അലിയാറിനെ (58) കാരിക്കോട് നിന്ന് എക്‌സൈസ് പിടികൂടി. ഫോൺവിളിച്ചാൽ ബൈക്കിൽ ആവശ്യക്കാർക്ക് മദ്യം എത്തിച്ചുകൊടുക്കും. ഇയാളുടെ സ്കൂട്ടറും മദ്യവില്പന നടത്തിക്കിട്ടിയ 3000രൂപയും കസ്റ്റഡിയിൽ എടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പ്രിവന്റീവ് ഓഫീസർ സി.ബി. രഞ്ചുവിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ എം.ആർ. രാജേഷ്, അമൽ മോഹനൻ, എ.ബി. സുരേഷ് എന്നിവർ പങ്കെടുത്തു.