പെരുമ്പാവൂർ: തോട്ടുവ മംഗലഭാരതി വൈജ്ഞാനിക സഹവാസ ക്യാമ്പ് തിങ്കളാഴ്ച ആരംഭിക്കും. രാവിലെ 9.30ന് സ്വാമിനി കൃഷ്‌ണമയി രാധാദേവി പതാക ഉയർത്തും. സ്വാമിനി ത്യാഗീശ്വരി പ്രവചനം നടത്തും. 11ന് എറണാകുളം ശ്രീശങ്കരാനന്ദാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം കോട്ടയം ശ്രീനാരായണ ഗുരു ഹോമം സ്റ്റഡി സെന്റർ ഡയറക്ടർ പി.കെ. ശിവപ്രസാദ് ഉദ്ഘാടനം ചെയ്യും. ഫാ. തോമസ് പോൾ റമ്പാൻ അനുഗ്രഹ പ്രഭാഷണം നടത്തും. 3 മുതൽ 19 വയസ് വരെയുള്ള അമ്പതു കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കും. ഏഴിന് സമാപിക്കും.