
തിരുവനന്തപുരം : തലസ്ഥാന നഗരിയിലെ പ്രധാന വ്യാപാര കേന്ദ്രമായ പനവിളയിൽ മൈജി ഫ്യൂച്ചർ ഷോറൂം വരുന്നു. ഡിജിറ്റൽ ഗാഡ്ജറ്റ്‌സിനൊപ്പം ഹോം ആൻഡ് കിച്ചൺ അപ്ലയൻസസും ലഭിക്കുന്ന ഈ ഷോറൂമിന്റെ ഉദ്ഘാടനം ഏപ്രിൽ നാലിന് നടക്കും.
പനവിള ഫ്‌ളൈ ഓവറിന് സമീപം ബേക്കറി ജംഗ്ഷനിലാണ് വിശാലമായ ഫ്യൂച്ചർ സ്റ്റോർ. ആധുനികതയും ഗുണമേന്മയും ചേരുന്ന പുതിയ ഷോറൂമിൽ മികച്ച ഓഫറുകളും ആകർഷകമായ വിലക്കുറവുമാണ് ഒരുക്കിയിട്ടുള്ളത്. പട്ടം, പഴവങ്ങാടി, കരമന എന്നിവിടങ്ങളിൽ ഇലക്ടോണിക്‌സ് ഉൽപന്നങ്ങളും എ.സിയും ലഭിക്കുന്ന മൈജി ഷോറൂമുകളുണ്ട്.
ഉദ്ഘാടന ദിനത്തിൽ ലാഭം ഈടാക്കാതെയുള്ള വില്പനയുണ്ടാകും. ഇതോടൊപ്പം വമ്പൻ ഓഫറായ ബോൾ ഗെയിമിലൂടെ അഞ്ച് ശതമാനം മുതൽ നൂറു ശതമാനം വരെ ഇളവിലോ സൗജന്യമായോ ഉത്പന്നങ്ങൾ സ്വന്തമാക്കാം. ഉദ്ഘാടന ദിവസം ആദ്യം ഷോറൂമിലെത്തുന്ന 210 പേർക്ക് മികച്ച വിലക്കുറവിൽ റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, ടി.വി. സ്മാർട്ട് ഫോൺ , ലാപ്‌ടോപ്പ് , ഹോം തിയറ്റർ തുടങ്ങിയവ സ്വന്തമാക്കാനുള്ള അവസരവും ഉണ്ടായിരിക്കും. ഓരോ മണിക്കൂറിലും ഷോറൂം സന്ദർശിക്കുന്ന നാല് പേർക്ക് ലക്കി ഹവർ കോണ്ടസ്റ്റ് സമ്മാനങ്ങളും ഉണ്ടായിരിക്കും.