പെരുമ്പാവൂർ: ഈറ്റ ഉപയോഗിച്ച് കൊട്ട, വട്ടി, മുറംതുടങ്ങിയവ നിർമ്മിച്ച് ഉപജീവനം നടത്തി വരുന്ന പരമ്പരാഗത ഈറ്റ തൊഴിലിനെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം തൊഴിലുറപ്പ് പദ്ധതി സംസ്ഥാനമിഷന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ അറിയിച്ചു. സംസ്ഥാന സർക്കാർ നയപരമായ തിരുമാനം എടുക്കേണ്ടതിനാൽ വിഷയമായതിനാലാണ് ഇത്. കാർഷിക മേഖലയുടെ തകർച്ചയും പ്ലാസ്റ്റിക്ക് ഉല്പന്നങ്ങളുടെ വരവും ഈ മേഖലയിലെ തൊഴിൽ സാധ്യതകൾ ഇല്ലാതാക്കിയതോടെ നൂറുകണക്കിന് തൊഴിലാളി കുടുംബങ്ങൾ അർദ്ധ പട്ടിണിയിലാണ്. ഈറ്റ ലഭ്യത കുറവും വില കയറ്റവും മൂലം ദുരിതത്തിലായ തൊഴിലാളികളുടെ അവസ്ഥ ചൂണ്ടിക്കാട്ടി നവകേരള സദസ്സിൽ ഡോ: അംബേദ്കർ സാംസ്കാരിക വേദി പ്രസിഡന്റ് ശിവൻ കദളി സമർപ്പിച്ച നിവേദനത്തിന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.