inncocent
ഫോട്ടോ അടിക്കുറിപ്പ്: ദൃശ്യകല ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇന്നസെന്റ് അനുസ്മരണ യോഗത്തില്‍ സംസ്ഥാന ചലചിത്ര അക്കാദമി മെമ്പര്‍ മമ്മി സെഞ്ച്വറി മുഖ്യപ്രഭാഷണം നടത്തുന്നു.

പെരുമ്പാവൂർ: ദൃശൃകല ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ നടനും മുൻ എം.പിയുമായിരുന്ന ഇന്നസെന്റിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണം സംഘടിപ്പിച്ചു. പ്രസിഡന്റ് കൊച്ചുണ്ണി പെരുമ്പാവൂരിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ചലച്ചിത്ര അക്കാദമി മെമ്പറും ഫിലിം ചേംബർ സെക്രട്ടറിയുമായ മമ്മി സെഞ്ച്വുറി മുഖ്യപ്രഭാഷണം നടത്തി. കെ.എം. അലിയാർ, ഹനീഫ മറ്റപ്പിള്ളി എന്നിവർ പങ്കെടുത്തു.